Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divine Mercy

ഡി​വൈ​ന്‍ മേ​ഴ്‌​സി​യി​ൽ സ്വര്‍ഗാരോപണ തിരുനാൾ

തൊ​ടു​പു​ഴ: ഡി​വൈ​ന്‍ മേ​ഴ്‌​സി​യി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ര്‍ഗാ​രോ​പ​ണ തി​രു​നാ​ളും അ​ഖ​ണ്ഡ ജ​പ​മാ​ല​യും 20-ാംവാ​ര്‍ഷി​ക​വും പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ഇ​ന്നും ​നാ​ളെ​യും ന​ട​ക്കും.

ഇ​ന്നു രാ​വി​ലെ 5.30നും 7.15​നും 9.15നും 11.30​നും വി​ശു​ദ്ധ​കു​ര്‍ബാ​ന,ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ദൈ​വ​ക​രു​ണ​യു​ടെ നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​കു​ര്‍ബാ​ന-​മോ​ണ്‍.​കു​ര്യാ​ക്കോ​സ് കൊ​ട​ക​ല്ലി​ല്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, അ​ഖ​ണ്ഡ ജ​പ​മാ​ല.

തി​രു​നാ​ള്‍ ദി​ന​മാ​യ നാ​ളെ രാ​വി​ലെ 5.30നു ​ല​ദീ​ഞ്ഞ്, വി​ശു​ദ്ധ​കു​ര്‍ബാ​ന. ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍ബാ​ന-​കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ര്‍ജോ​ര്‍ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ല്‍. തു​ട​ര്‍ന്നു പു​തി​യ ദേ​വാ​ല​യ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ന​ട​ക്കു​മെ​ന്ന് റെ​ക്ട​ര്‍ ഫാ.​ജോ​ര്‍ജ് ചേ​റ്റൂ​ര്‍ അ​റി​യി​ച്ചു.

Latest News

Corehub Up